ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഒരു വിധവമാണ് ഡേറ്റ്സ് മില്‍ക്ക് ഷെയ്ക്ക്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാവുന്ന ഈ വിഭവം ഉണ്ടാക്കാന്‍ കുറച്ച് മിനിറ്റുകള്‍ മാത്രം മതി. ശരീരം തണുപ്പിക്കുന്ന ഈ വിഭവമാവട്ടെ നിങ്ങളുടെ വീട്ടിലെ ഇന്നത്തെ സ്പെഷ്യല്‍.
ചേരുവകള്‍
ഈന്തപ്പഴം – 10 എണ്ണം
ഇന്‍സ്റ്റന്റ് കോഫീ പൗഡര്‍ – അര ടീസ്പൂണ്‍
പാല് – 2 കപ്പ്
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ്സ് – ആവശ്യത്തിന് (ഓപ്ഷണല്‍)
തയ്യാറാക്കുന്ന വിധം
ആദ്യതന്നെ, കഴുകി കുരു കളഞ്ഞ ഈന്തപ്പഴം കുറച്ചു പാലും ചേര്‍ത്ത് മിക്സിയുടെ വലിയ ജാറില്‍ നന്നായി അരച്ചെടുക്കുക. ശേഷം കോഫി പൗഡറും പഞ്ചസാരയും ബാക്കി പാലും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ഇനി ആവശ്യത്തിന് ഐസ് ക്യൂബ്സ് കൂടി ചേര്‍ത്ത് തണുപ്പിച്ച് ഉപയോഗിക്കാം. രുചികരമായ ഡേറ്റ്സ് മില്‍ക്ക് ഷെയ്ക്ക് തയ്യാര്‍.