വായയെയും മനസ്സിനെയും രുചികൊണ്ട് തണുപ്പിക്കാന്‍ കഴിവുണ്ട് കോള്‍ഡ് കോഫിക്ക്. പൊതുവെ കൂള്‍ബാറുകളിലും മറ്റും കണ്ടുവരുന്ന ഈ വിഭവം വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ബ്രൂ അല്ലെങ്കില്‍ നെസ്കഫെ കാപ്പിപ്പൊടി- 2 ടീസ്പൂണ്‍
പാല്- 1 കപ്പ്
ചോക്ലേറ്റ്- രണ്ട് സ്കൂപ്പ്
പഞ്ചസാര പൊടിച്ചത്- ആവശ്യത്തിന്
ചോക്ലേറ്റ് സോസ്- 1 ടീസ്പൂണ്‍ ഐസ്ക്യൂബ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടി പഞ്ചസാരപ്പൊടി ഐസ്ക്യൂബ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക, അതോടൊപ്പം അല്പം ചോക്ലേറ്റ് പാല് എന്നിവ ചേര്‍ത്ത് ഐസ്ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര അലിഞ്ഞു ചേര്‍ന്നതിനു ശേഷം ഐസ്ക്രീം വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കും. ഇളക്കി ചേര്‍ത്തതിനു ശേഷം ഗ്ലാസ്സിലേക്ക് പകര്‍ത്താം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ്ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി റെഡി.