സുഗന്ധം പരത്തുന്ന ഡിയോഡറന്റുകളും ബോഡി സ്പ്രേകളും എല്ലാവരുടെയും വീക്ക്നസ്സാണ്. എന്നാല്‍ സ്ഥിരമായി ഇത് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത രോഗങ്ങളാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നു. ബോഡി സ്പ്രേകളും ക്രീമുകളും ഡിയോഡറന്റുകളും പോലുള്ള വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിലെ രോമ കൂപങ്ങളെ അടയ്ക്കുന്നു. കൂടാതെ വിയര്‍പ്പിനെ തടയുകയും ചെയ്യുന്നു.
ബോഡി സ്പ്രേകളില്‍ അടങ്ങിയിരിക്കുന്ന പ്രധാന വസ്തു അലുമിനിയം ക്ലോറൈയിഡുകളാണ്. ഇവ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ സ്പ്രേകള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ശരീരഭാഗങ്ങളില്‍ നിറവ്യത്യാസവും ചര്‍മ്മത്തിന്റെ കനം കൂടുകയും ചെയ്യും.
ശരീരത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ചില രാസവസ്തുക്കളും സ്പ്രേയില്‍ ചേര്‍ക്കാറുണ്ട്. ഇവ ശരീരത്തിലെ സുക്ഷ്മ കോശങ്ങളെ വരെ നശിപ്പിച്ചേക്കാം. ദീര്‍ഘകാലം ഇത്തരം സ്പ്രേകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്തനാര്‍ബുദം വരാനിടയുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
സ്പ്രേകള്‍ ശീലമാക്കുന്നവര്‍ക്ക് അത് പിന്നീട് ഒരിക്കല്‍ ഉപയോഗിക്കാന്‍ സാധിക്കാതിരുന്നാല്‍ വലിയ അസ്വസ്ഥതയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.ഇത് ഒരുതരം അടിമപ്പെടലാണ്. ചില ഗന്ധങ്ങള്‍ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അതില്‍നിന്നു വിട്ടുപോരാന്‍ ചിലര്‍ക്ക് വളരെ പ്രയാസമാണ്. അതുകൊണ്ടുതന്നെ എല്ലാം ഒരുപരിധി വരെ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.