വരണ്ട ചര്‍മ്മം എല്ലാവരുടേയും പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള ക്രീമും മറ്റും വാരിത്തേക്കുന്നവരാണ് പലരും. എന്നാല്‍ ചില കാര്യങ്ങളില്‍ നാം അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച അകറ്റാം.
ഇടക്കിടെ മുഖം കഴുകുന്നത് ഒഴിവാക്കാം
മുഖം കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ എപ്പോഴും മുഖം കഴുകുന്നത് പലപ്പോഴും വരണ്ട ചര്‍മ്മക്കാരുടെ ശീലമായിരിക്കും. ഇത്തരം ശീലത്തിന് വിട നല്‍കുകയാണ് ചെയ്യേണ്ടത്. കാരണം ഇത് ചര്‍മ്മം കൂടുതല്‍ വരള്‍ച്ചയിലേക്ക് മാത്രമാണ് നയിക്കുന്നത്. അതുകൊണ്ട് ഇടക്കിടെയുള്ള മുഖം കഴുകുന്നത് വരണ്ട ചര്‍മ്മത്തിന് വില്ലനാവുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങളിലും അല്പം ശ്രദ്ധിക്കേണ്ടത് നല്ലതാണ്.
ഫേസ് വാഷ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം
പലരും മുഖം കഴുകുന്നതിന് ഫേസ് വാഷ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇത് പലപ്പോഴും ഉപയോഗിക്കുന്നത് ചര്‍മ്മം വരണ്ടതാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇനി ഫേസ് വാഷ് ഉപയോഗിക്കുമ്പോള്‍ ദിവസവും ഒരു നേരം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചര്‍മ്മം വരണ്ടതായി മാറുന്നു.
മോയ്സ്ചുറൈസര്‍ അമിത ഉപയോഗം കുറയ്ക്കാം
മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ പലപ്പോഴും മോയ്സ്ചുറൈസറിന്റെ അമിതോപയോഗം പലപ്പോഴും ചര്‍മ്മം കൂടുതല്‍ വരണ്ടതാക്കാന്‍ മാത്രമേ സഹായിക്കൂ. അതുകൊണ്ട് അമിതമായി മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ചര്‍മ്മത്തിന് വളരെയധികം വില്ലനായി മാറുന്നു. മോയ്സ്ചുറൈസര്‍ ഉപയോഗിച്ച് പലവിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ മാറ്റാമെങ്കിലും ഇത് പലപ്പോഴും വരണ്ട ചര്‍മ്മത്തിന് കാരണമാകുന്നുണ്ട്.
സോപ്പിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം
സോപ്പിന്റെ ഉപയോഗവും ശ്രദ്ധിക്കേണ്ടതാണ്. സോപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ സ്വാഭാവിക മൃദുത്വത്തേയും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. സോപ്പില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ പലപ്പോഴും ചര്‍മ്മം വരണ്ടതാക്കുന്നു.
വെള്ളം കുടിക്കാം
ശരീരത്തിന് ജലാംശം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിക്കുന്നതും പ്രശ്നമുണ്ടാക്കുന്നതാണ്. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കണം എന്നാണ് പറയുന്നത്. ജ്യൂസും കഴിക്കുന്നത് നല്ലതാണ്. ഇത് പല വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.