നല്ല തണുപ്പുള്ള കാലാവസ്ഥയില്‍ പുതപ്പിന്റെ കീഴില്‍ ചുരുണ്ടു കൂടാന്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. തണുപ്പ് കാലത്ത് ഉച്ചിയില്‍ സൂര്യന് ഉദിക്കുന്നത് വരെ കിടന്നുറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ അധിക നേരമുള്ള ഈ ഉറക്കം ആരോഗ്യപരമായി നേട്ടങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആറു മണിക്കൂറില്‍ കുറവുള്ള ഉറക്കം നിര്‍ജ്ജലീകരണത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ലീപ്പ് ജേണലിലാണ് ആറ് മണിക്കൂറില്‍ താഴെയുള്ള ഉറക്കം ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുമെന്ന പഠനം പ്രസിദ്ധീകരിച്ചത്.
ചെറുതു , ദൈര്‍ഘ്യമേറിയതുമായ ഉറക്കം വൃക്കയുടെ പ്രവര്‍ത്തനത്തെ കുറയ്ക്കും. എന്നാല്‍ ഉറക്കം ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നെന്നും പഠനത്തില്‍ പറയുന്നുണ്ട്. ചൈന, അമേരിക്ക എന്നിവിടങ്ങളിലെ 25,000 മുതിര്‍ന്ന വ്യക്തികളുടെ ഉറക്കത്തിന്റെ സമയക്രമവും മൂത്രത്തിന്റെ സാംപിളും ശേഖരിച്ചാണ് പഠനം നടത്തിയത്.
ഇത്തരത്തില്‍ ഉറക്കവും മൂത്രത്തിന്റെ അളവിലുണ്ടാകുന്ന മാറ്റവും പഠനത്തിന് വിധേയമാക്കിയാണ് ഫലം നിര്‍ണ്ണയിച്ചത്. ആറ് മണിക്കൂര്‍ ഉറങ്ങിയ ആളുകള്‍ക്ക് എട്ട് മണിക്കൂര്‍ ഉറങ്ങിയവരില്‍ നിന്നും നിര്‍ജ്ജലീകരണം വരാനുള്ള സാധ്യത 16-59 ശതമാനം വരെ കൂടുതലാണ്. നിര്‍ജ്ജലീകരണം സ്വഭാവം, ചിന്ത എന്നിവയെ ബാധിക്കും. കൂടാതെ തലവേദന, വൃക്കയുടെ പ്രവര്‍ത്തനം എന്നിവയേയും ബാധിക്കും.
ശരീരത്തിലെ ജലാംശം നിയന്ത്രിക്കുന്നതില്‍ വാസോപ്രെസിന്‍ ഹോര്‍മോണ്‍ പ്രധാന വഹിക്കുന്നുണ്ട്. ഉറക്കത്തില്‍ വാസോപ്രെസിന്‍ കൂടുതലായും എളുപ്പത്തിലും പുറപ്പെടുവിക്കുന്നുണ്ട്. അതിനാല്‍ പെട്ടെന്ന് ഉറക്കത്തില്‍ നിന്നും ഉണരുന്നത് വാസോപ്രസിന്റെ അളവിനെ കുറയ്ക്കുന്നു.
ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നത് കുറയ്ക്കുമെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ അഷ്ഗര് റോസിങ്ങര് പറഞ്ഞു. ഒരു ദിവസം നന്നായി ഉറക്കം ലഭിക്കാതെ പിറ്റേ ദിവസം അമിതമായി ക്ഷീണം തോന്നുകയാണെങ്കില്‍ കൂടൂതല്‍ വെള്ളം കുടിക്കണമെന്നും റോസിങ്ങര് പറഞ്ഞു.