മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച് ഇത്തിരി കാറ്റും കൊണ്ട് ഇരിക്കുന്നത് ഒരു രസമുള്ള കാര്യമാണ്. പക്ഷേ അത് ആരോഗ്യത്തിന് അത്ര സുഖമുള്ളതല്ല. ആ സമയത്ത് ഒന്ന് നടക്കാനിറങ്ങണമെന്ന് പറഞ്ഞാല്‍ പലരും നെറ്റിച്ചുളിക്കും. എന്നാല്‍ ഭക്ഷണത്തിന് ശേഷം അര മണിക്കൂര്‍ നടക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഭക്ഷണത്തിനു ശേഷമുള്ള നടത്തം രക്തയോട്ടം ക്രമീകരിക്കുന്നു. നടക്കുമ്പോള്‍ ഓക്സിജനും മറ്റ് പോഷക ഘടകങ്ങളും ഹൃദയത്തിലേക്ക് കൂടുതലെത്തുന്നതാണ് രക്തയോട്ടം ക്രമീകരിക്കുന്നത്.
ഭക്ഷണ ശേഷം 30 മിനിറ്റെങ്കിലും നടക്കുന്നത് ദഹനത്തിനും, അമിത വണ്ണം കുറയ്ക്കുന്നത് സഹായിക്കും. ഭക്ഷണത്തിലൂടെ ശരീരത്തിലേക്കെത്തിയ പോഷകഘടകങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെങ്കില്‍ ഒരു നടത്തമോ, മറ്റ് വ്യായാമമോ ആവശ്യമാണ്.
ഒരു ദിവസത്തെ ടെന്‍ഷനും സമ്മര്ദ്ദവുമായിട്ടായിരിക്കും മിക്കവരും രാത്രി ഉറക്കത്തിലേക്കെത്തുന്നത്. രാത്രി ഭക്ഷണത്തിന് ശേഷമുള്ള നടത്തം നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും, രക്തയോട്ടം ക്രമീകരിക്കുകയും ചെയ്യുന്നു. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.
ഭക്ഷണം കഴിച്ചതിന് ശേഷം നടക്കുന്നത് പ്രമേഹ രോഗികള്‍ക്കും ഗുണം ചെയ്യുന്നു. 30 മിനിറ്റ് നടന്നാല്‍ ബ്ലഡ് ഷുഗര്‍ വളരെ എളുപ്പം കുറയ്ക്കാം.