മേല്‍പ്പറഞ്ഞകാര്യങ്ങള്‍ ഒന്നാന്തരം ഒറ്റമൂലിയാണ് ഉള്ളി. കനത്തില്‍ മുടി വളരുന്നതിന് പണ്ടുകാലത്ത് അമ്മമാര്‍ ഉള്ളിയിട്ട് എണ്ണകാച്ചി പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നു. പക്ഷെ മുടിവളരുന്നതില്‍ മാത്രമല്ല കറുപ്പ് നിറം നല്‍കുന്നതിലും മുടികൊഴിച്ചില്‍ ഇല്ലാതാക്കുന്നതിലും ഉള്ളി ബഹുമിടുക്കനാണ്.
വൈറ്റമിന്‍ സി, മെഗ്നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി നിങ്ങളുടെ മുടിയിലെ അഴുക്കിനെയും നീക്കം ചെയ്യും.
സള്‍ഫര്‍ ധാരാളം അടങ്ങിയ ഉള്ളി എല്ലാ കോശങ്ങളിലും എത്തുന്നു. ഇത് നന്നായി മുടി വളരാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിനും നഖത്തിനും നല്ലതാണ്. ഉള്ളി തലയോട്ടിലേക്ക് ഇറങ്ങിച്ചെന്ന് പുതിയ മുടി വരാന്‍ സഹായിക്കും. മുടി കൊഴിച്ചലിന് കാരണമാകുന്ന ഡിടിഎച്ച് ഹോര്‍മോണിനെ തടഞ്ഞു നിര്‍ത്താനും ഉള്ളി മരുന്ന് സഹായിക്കും.
ഉള്ളി കൊണ്ടുള്ള ജ്യൂസ് ഇതിനായി ഉണ്ടാക്കാം..
ഉള്ളി ചെറുതായി മുറിച്ചെടുത്തത് അര കപ്പ് എടുക്കുക. എന്നിട്ട് ജ്യൂസാക്കാം. ഇതില്‍ കുറച്ച് വെള്ളം ചേര്‍ക്കാം. ഈ ജ്യൂസ് ദിവസവും നിങ്ങളുടെ തലയോട്ടില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ വെക്കുക. എന്നിട്ട് കഴുകി കളയാം.
താരന് കളയാന്‍ ഉള്ളി
അര കപ്പ് ഉള്ളി ജ്യൂസും തേനും ചേര്‍ത്ത് മുടിയില്‍ തേക്കാം. ദിവസവും ഇത് ചെയ്തു നോക്കൂ വ്യത്യാസം കാണാം.
താരന് അത്യുത്തമ പരിഹാരമാര്‍ഗമാണ് ഉള്ളി. കുളിക്കുന്നതിനുമുന്പ് അര മണിക്കൂര്‍ ഉള്ളി ജ്യൂസ് തലയില്‍ തേച്ച് പിടിപ്പിക്കാം. എന്നിട്ട് ഷാമ്പൂ ഇട്ട് കഴുകി കളയാം. ഇത് താരനെ നീക്കം ചെയ്യും.
ഉള്ളി ഉത്തമ കണ്ടീഷ്ണര്‍
ഒരു കന്ഡീഷണര് ഉണ്ടാക്കിയെടുക്കാം. ഉള്ളിയും ഉലുവ പേസ്റ്റും ചേര്‍ത്ത് മിശ്രിതം ആക്കാം. ഇത് നിങ്ങളുടെ തലയില്‍ തേക്കൂ. അരമണിക്കൂര്‍ വെച്ചതിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
മുടികൊഴിച്ചിലിന് ഉള്ളി
ഉള്ളി ജ്യൂസ് ഉണ്ടാക്കിവെക്കുക. മുടിയില്‍ ആദ്യം ഓയില്‍ കൊണ്ട് മസാജ് ചെയ്യുക. എന്നിട്ട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ മുടിയില്‍ കെട്ടിവയ്ക്കുക. അല്പം കഴിഞ്ഞ് ടവല്‍ മാറ്റി സവാളയുടെ നീര് മുടിയില്‍ പുരട്ടാം. ഇത് മുടി കൊഴിച്ചലിന് നല്ലതാണ്.
വണ്ണം കുറയ്ക്കാന്‍
അമിത വണ്ണം കുറയ്ക്കാന്‍ ഉള്ളി വളരെ നല്ലതാണ്. അത്താഴത്തിനു ശേഷം എന്നും പകുതി ഉള്ളി പച്ചയ്ക്കു കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കും.
ഇനി ഉള്ളി അച്ചാര്‍ ഉണ്ടാക്കി നോക്കിയാലോ..
ആച്ചാര് ഉണ്ടാക്കുന്നതിന് ആവശ്യമായ അളവില്‍ ഉള്ളിയെടുക്കുക. ഇതില്‍ വിനാഗിരിയും ആവശ്യത്തിന് ഉപ്പും അല്പം കാന്താരിമുകളും ചേര്‍ത്ത് വയ്ക്കു. രണ്ട് ദിസവത്തിന് ശേഷം കുലുക്കിയെടുത്ത് ഉപയോഗിക്കാം..