ഓര്‍ഗാനിക് ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് കൊണ്ട് ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഓര്‍ഗാനിക് ആയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അര്‍ബുദത്തെ തടയുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. രാസവളങ്ങളോ കീടനാശിനികളോ ഇടാതെ തികച്ചും പ്രകൃതി ദത്തമായ രീതിയില്‍ കൃഷി ചെയ്യുന്നവയാണ് ഓര്‍ഗാനിക് വിളകള്‍. രുചിയുടെ കാര്യത്തിലും ഇവ മികച്ചതാണ്.
ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ക്ക് പോഷക മൂല്യം ഏറെയാണ്. ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിച്ചവര്‍ക്ക് അര്‍ബുദ സാധ്യത 25 ശതമാനം കുറവാണെന്ന് ജാമാ ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഓര്‍ഗാനിക് വിളകള്‍ ഭക്ഷണമാക്കിയാല്‍ ആര്‍ത്തവവിരാമ ശേഷം സ്തനാര്‍ബുദം വരാനുള്ള സാധ്യത 34 ശതമാനവും ലിംഫോമയ്ക്കുള്ള സാധ്യത 76 ശതമാനവും നോണ്‍ ഹോഡ്ജ്കിന്‍ ലിംഫോമയ്ക്കുള്ള സാധ്യത 86 ശതമാനവും കുറയുമെന്നു പഠനത്തിനു നേതൃത്വം നല്കിയ ജൂലിയ ബൗഡ്രി പറയുന്നു.
സാധാരണ പഴങ്ങളെയും പച്ചക്കറികളെയും അപേക്ഷിച്ച് ഇരട്ടിവിലയാണ് ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ക്ക്. പോഷകങ്ങളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു ഫ്രഞ്ച് പഠനത്തില്‍ പങ്കെടുക്കുന്ന 69000 പേരുടെ വിവരങ്ങള്‍ ഈ പഠനത്തിനായി ശേഖരിച്ചു.