ഒരു മായവുമില്ലാതെ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വെള്ളമാണ് കരിക്കിന്‍വെള്ളം. നിരന്തരമായി കരിക്കിന് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഗുണകരമാണ്. കരിക്കിന്‍വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നിര്‍ബന്ധമായും കരിക്കിന് വെള്ളം കുടിക്കുക. കരിക്കിന് വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന് വെള്ളം ഗുണകരമാണ്.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന് വെള്ളം. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിന് വെള്ളം. നിയാസിന്, ഫിറിഡോക്സിന്‍,റിബോഫ്ലബിന്‍ പോലുള്ള വിറ്റാമിനുകള്‍ കരിക്കിന് വെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കരിക്കിന് വെള്ളത്തിനുണ്ട്.
മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും ഉത്തമമാണ് കരിക്കിന് വെള്ളം. ഇലക്ട്രോലൈറ്റുകള്‍ ധാരാളം ഉള്ളിലെത്താന്‍ ഇത് സഹായിക്കുന്നു. കൂടാതെ തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന് വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന് വെള്ളം സഹായിക്കും.
കിഡ്നി ശുദ്ധീകരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന് വെള്ളം. അത് പോലെ തന്നെ മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ദിവസങ്ങള്‍ കൊണ്ട് തന്നെ ഇല്ലാതാക്കും
ത്വക്ക് രോ?ഗങ്ങള്‍ വരാതിരിക്കാനും കരിക്കിന് വെള്ളം ഉപയോഗിക്കാം. വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കാന്‍ ദിവസവും കരിക്കിന് വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കരിക്കിന് വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു.