തിരക്കുകള്‍കൊണ്ടും ചിലപ്പോള്‍ മറ്റു പല കാരങ്ങള്‍ കൊണ്ടും പ്രഭാതഭക്ഷണം മിക്കപ്പോഴും ഒഴിവാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ എല്ലാ ദിവസവും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുമ്പോള്‍ മാരകരോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്കാന് പ്രഭാത ഭക്ഷണം സഹായിക്കുന്നു.
ഒരു ദിവസത്തിന്റെ തുടക്കത്തില്‍ കഴിക്കുന്ന ആഹാരമാണ് പ്രാതല്‍. ഇത് ഒഴിവാക്കിയാല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ചെറുതൊന്നുമല്ല. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തില്‍ പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ് രണ്ട് വിഭാഗത്തില്‍ പെടുന്ന പ്രമേഹമാണ് പ്രാതല്‍ ഒഴിവാക്കുന്നവര്‍ക്കിടയില്‍ സ്ഥിരമായി കാണുന്നത്.
പോഷകാംശമുള്ള ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. അമിതമായ രക്തസമ്മര്‍ദ്ദം, ഷുഗര്‍ അളവിലെ വ്യത്യാസം എന്നിവ സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരില്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. സാധാരണയായി അമിതഭാരം നിയന്ത്രിക്കാന്‍ പ്രാതല്‍ ഒഴിവാക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികമാണ്.
തടി കുറയ്ക്കണമെന്നുണ്ടെങ്കില്‍ ഒരിക്കലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്. രാത്രി അമിതമായി ആഹാരം കഴിക്കുന്നവരെക്കാള്‍ ഭാരക്കുറവ് പ്രാതല്‍ നന്നായി കഴിച്ചു രാത്രി ഭക്ഷണം മിതമാക്കുന്നവര്‍ക്കാണ്. പ്രഭാതഭക്ഷണം ഒഴിവാക്കാതെ ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.