ന്യൂഡല്‍ഹി: നിരോധിച്ച മരുന്നുകള്‍ക്ക് വീണ്ടും അനുമതി നല്കി സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച നിരോധിച്ച 328 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകളില്‍ മൂന്നെണ്ണം വില്‍ക്കാനാണ് സുപ്രീംകോടതിയുടെ അനുമതി. വേദനാസംഹാരിയായ സാരിഡോണ്‍ അടക്കമുള്ള മൂന്നു മരുന്നുകള്‍ക്കാണ് അനുമതി ലഭിച്ചത്. മരുന്നു നിര്‍മ്മാതാക്കളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
സാധാരണക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന സാരിഡോണ്‍ കൂടാതെ പ്രമേഹ രോഗത്തിനുപയോഗിക്കുന്ന ഗ്ലുകോനോം പിജി, ആന്റിബയോട്ടിക്കായ ലുപിഡിക്ലോക്സ്, ആന്റിബയോട്ടിക് ക്രീം ടാക്സിം എഇസഡ് എന്നീ മരുന്നുകള്‍ നിരോധിച്ച 328 മരുന്നുകളില്‍ പെടുന്നവയാണ്.1988നു മുമ്പ് നിര്‍മ്മാണം തുടങ്ങിയ മരുന്നുകള്‍ നിരോധിച്ചതിനെതിരെ നല്കിയ ഹര്‍ജികളില്‍ കോടതി കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം തേടി.
ഈ മരുന്നുകള്‍ കഴിക്കുന്നതുകൊണ്ട് രോഗികള്‍ക്ക് പ്രത്യേകിച്ച് ഗുണമില്ലെന്ന് ചൂണ്ടിക്കാട്ടിയണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മരുന്നുകള്‍ നിരോധിച്ചത്. ഡ്രഗ് ആന്റ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡും കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തെ പിന്തുണച്ചിരുന്നു. തീരുമാനം പൊതുജന താത്പര്യാര്ത്ഥമാണെന്നും ഡിടിഎബി പറഞ്ഞിരുന്നു. സാരിഡോണിനൊപ്പം വില്ക്കാന് അനുവാദം നല്കിയ മറ്റു മരുന്നുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ല.