രണ്ട് തരം കാന്‍സറാണ് പ്രധാനമായും സ്ത്രീകളില്‍ പിടിപെടുന്നത്. ഒന്ന് സ്തനാര്‍ബുദം, രണ്ട് ഗര്‍ഭാശയ കാന്‍സര്‍. പല കാരണങ്ങള്‍ മൂലം കാന്‍സര്‍ വരാമെങ്കിലും ഈ രണ്ടുതരത്തിലുള്ള കാന്‍സറുകള്‍ക്കും വഴിവയ്ക്കുന്ന ഒരു പ്രധാന പ്രശ്നം അമിതവണ്ണമാണ്.
ഈ മാരക രോഗം എത്രയൊക്കെ ഒഴിഞ്ഞു പോയെന്ന് നമ്മള് വിചാരിച്ചാലും അവസരം കിട്ടിയാല്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടു കൂടി തന്നെ നമ്മളില്‍ തിരിച്ചെത്തുന്നു. പുരുഷന്മാരായിരുന്നു പണ്ട് കാന്‍സര്‍ ഭീതിയില്‍ വിറച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ത്രീകളിലും യാതൊരു ദയയുമില്ലാതെ കാന്‍സര്‍ പിടിമുറുക്കിക്കഴിഞ്ഞു.
സ്ത്രീകളുടെ മരണത്തില്‍ കലാശിക്കുന്ന ഏറ്റവും ഭയാനകമായ അവസ്ഥയാണ് ഗര്‍ഭാശയ കാന്‍സര്‍ അഥവാ സെര്‍വ്വിക്കല്‍ കാന്‍സര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിയ്ക്കുന്നതും ഇത്തരത്തില്‍ ഗര്‍ഭാശയ കാന്‍സര്‍ മൂലമാണ്.
ജങ്ക് ഫുഡുകളുടെ അമിതോപയോഗം, വ്യായാമമില്ലായ്മ, സ്ട്രെസ് തുടങ്ങിയവയാണ് സ്ത്രീകളില്‍ അമിതവണ്ണത്തിനിടയാക്കുന്നത്. അമിതവണ്ണം ക്രമേണ കൊളസ്ട്രോളിലേക്കെത്തിക്കുന്നു. ഇതാണ് പിന്നീട് ക്യാന്‍സറിനുള്ള സാധ്യതകളൊരുക്കുന്നത്.
സ്തനാര്‍ബുദത്തേക്കാള്‍ ഭീകരം
സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സ്തനാര്‍ബുദമാണ്. എന്നാല്‍ സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഗര്‍ഭാശയ ക്യാന്‍സര്‍ ആണ്.
ആര്‍ത്തവ വിരാമത്തിനു ശേഷം ശ്രദ്ധ
ആര്‍ത്തവ വിരാമത്തിനു ശേഷവും രക്തം കലര്‍ന്ന ദുര്‍ഗന്ധത്തോടു കൂടിയ സ്രവങ്ങള്‍, അടിവയറ്റില്‍ വേദന എന്നിവ ഗര്‍ഭാശയ ക്യാന്‍സറിന്റെ പ്രധാന ലക്ഷണമാണ്.
ഒന്നിലധികം പേരുമായുള്ള ലൈംഗിക ബന്ധം
ഒന്നിലധികം പേരുമായുള്ള ലൈംഗിക ബന്ധം ഗര്‍ഭാശയ ക്യാന്‍സറിനു കാരണമാകും. പ്രായപൂര്ത്തിയാവുന്നതിനുള്ള ഇത്തരത്തിലുള്ള ബന്ധങ്ങളും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
വൈറസ് കാരണം
ഹ്യുമന്‍ പാപ്പിലോമ വൈറസ് എന്ന രോഗാണുവാണ് ഗര്‍ഭാശയ ക്യാന്‍സറിന് കാരണം. പലപ്പോഴും ഇത് പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്.
വാക്സിനേഷന് ഫലപ്രദം
ഗര്‍ഭാശയ ക്യാന്‍സര്‍ തടയാന്‍ വാക്സിനേഷന് സഹായകമാണ്. പലപ്പോഴും വാക്സിനേഷനെക്കുറിച്ച് അറിവില്ലാത്തതാണ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.