മനുഷ്യ ഗണത്തില്‍ ഏറ്റവും കൂടുതലായി കണ്ടു വരുന്ന രക്തഗ്രൂപ്പാണ് ഒ പോസിറ്റീവ്. ഈ രക്ത ഗ്രൂപ്പ് കൂടുതലും ആരോഗ്യ കാര്യങ്ങളിലും ഭക്ഷണ രീതികളിലും ശ്രദ്ധപുലര്‍ത്തേണ്ടിയിരിക്കുന്നു. മദ്യവും, ദിനം കുടിയ്ക്കുന്ന കാപ്പിയും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.
അഡ്രിനാലില്‍ ഹോര്‍മോണ്‍ ഒ ഗ്രൂപ്പുകാര്‍ക്കു കൂടുതലായത് കൊണ്ടാണ് കാപ്പി ഒഴിവാക്കാന്‍ വിദഗ്ദര്‍ പറയുന്നത്. ഓരോ രക്തഗ്രൂപ്പുകാര്‍ക്കും ചേരുന്ന ഭക്ഷണങ്ങളും വ്യായമങ്ങളുമെല്ലാമുണ്ട്. ഇവര്‍ക്കു ഹൈപ്പോതൈറോയിഡ് വരാനുള്ള സാധ്യതയും കൂടുതലാണ്. അമിതവണ്ണമാണ് ഈ ഗ്രൂപ്പുകാരെ അലട്ടുന്ന ഒരു പ്രശനം.
ഇത്തരം രക്തഗ്രൂപ്പുള്ളവര്‍ക്ക് വയറ്റില്‍ ആസിഡ് ഉത്പ്പാദനം കൂടുതലാകും. അതിനാല്‍ അള്‍സര്‍, അയഡിന്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും. പെട്ടന്നു ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. മറ്റ് രക്തഗ്രൂപ്പുള്ളവരെ അപേക്ഷിച്ച് ഒ രക്തഗ്രൂപ്പുള്ളവര്‍ നേതൃത്വഗുണം ഉള്ളവരും ഊര്‍ജം ധാരളം ഉള്ളവരുമാണെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.