ജലദോഷം മാറാന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാല്‍ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ്. ജലദോഷത്തെ പ്രതിരോധിക്കാന്‍ മറ്റൊരു മരുന്നില്ലെന്ന് വേണം പറയാന്‍. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധവും കയ്പും എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ ഏറ്റവും ആരോഗ്യകരമായ മാര്‍ഗ്ഗം ഇതാണ്.
വെളുത്തുള്ളി കഴിക്കേണ്ട രീതി:
1. വെളുത്തുള്ളിയുടെ ഒരു അല്ലി എടുത്ത ശേഷം ഇടിച്ച് പിഴിയുക, ശേഷം ഏകദേശം 15 മിനിട്ട് നേരത്തോളം വെളുത്തുള്ളിയുടെ ആ നീര് കുടിക്കുക. നാല് മണിക്കൂര്‍ ഇടവിട്ട് ഇത്തരത്തില്‍ ഒന്നോ രണ്ടോ അല്ലികള്‍ വീതം ചതച്ച് സേവിക്കുക.
2. വെളുത്തുള്ളിയുടെ രണ്ട് അല്ലികള്‍ നുറുക്കി എടുക്കുക. കപ്പില്‍ എടുത്ത വെള്ളത്തില്‍ ഇത് ചേര്‍ക്കുക, ശേഷം ദിവസേന ഇത്തരത്തില്‍ കുടിക്കുക. ഇത് ജല ദോഷത്തെ മറികടക്കാന്‍ സഹായിക്കും.