ഇനി മുതല്‍ കോവളം എഫ്സിക്ക് വിദേശ പരിശീലകന്റെ സേവനം ലഭ്യമാകും. ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന്റെ യൂത്ത് വിങ് പരിശീലകന് ക്രിസ് ആബേലയാണ് പരിശീലകനായി എത്തുന്നത്. കേരളത്തിലുള്ളത് കഴിവുള്ള താരങ്ങളാണെന്നും ദീര്‍ഘവീക്ഷണത്തോടെയുള്ള പരിശീലനം കൊണ്ട് ഇവരെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാകുമെന്നും ആബേല്‍ പറഞ്ഞു.
കളിക്കാര്‍ക്ക് മാത്രമല്ല, ക്ലബിന്റെ കോച്ചുമാര്‍ക്കും ക്രിസ് ആബേല്‍ പരിശീലനം നല്‍കും. ഈ മാസം 19ന് കെപിഎലിനുള്ള സെലക്ഷന് ട്രയല്‍സും തുടര്‍ന്നുള്ള പരിശീനവും ആബേലിന്റെ മേല്‍നോട്ടത്തിലായിരിക്കും.
ആര്സനന് അക്കാദമിയിലും ഇംഗ്ലണ്ട് ദേശീയ ഫുട്ബോള്‍ അസോസിയേഷന്റെ പദ്ധതിയിലും പ്രവര്‍ത്തിച്ചു വരുന്ന ആബേല്‍ ബ്രാഡ്ഫോഡ് സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുണ്ട്. ക്രിസ് ആബേലിന്റെ സേവനം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കോച്ച് എബിന് റോസ് പറഞ്ഞു.