കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അമര്‍ തമര് കൊല്‍ക്കത്തയെ നേരിടുന്നു. മലയാളിയായ മധ്യനിര താരം സഹല്‍ അബ്ദുള്‍ സമദാണ് ടീമിലെ ഏക മലയാളി സാന്നിധ്യം. അണ്ടര്‍ 17 ലോകകപ്പില്‍ തിളങ്ങിയ കൗമാര ഗോള്‍കീപ്പര്‍ ധീരജ് സിങ്ങാണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാക്കുന്നത്.
ധീരജിന്റെ ഐഎസ്എല്‍ അരങ്ങേറ്റം കൂടിയാണിത്. സ്റ്റൊവാനോവിച്ച്, മറ്റേജ് പോപ്ലാറ്റ്നിക്ക് എന്നിവര്‍ ആക്രമണത്തിന് നേതൃത്വം നല്‍കും. നാല് വിദേശ താരങ്ങളെ മാത്രമാണ് എടികെയ്ക്കതിരേ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ പരിശീലകന് ഡേവിഡ് ജെയിംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവന്: ധീരജ് സിങ് (ഗോള്‍കീപ്പര്‍), നെമാഞ്ച ലാകിച്ച് പെസിച്ച്, നിക്കോള ക്രമാരവിച്ച്, സ്ലാവിസ സ്റ്റോയാനോവിച്ച്, സീമെന്‍ലെന്‍ ഡൂംഗല്‍, മാറ്റെജ് പോപ്ലാറ്റ്നിക്, മുഹമ്മദ് റാക്കിപ്, സഹല്‍ അബ്ദുല്‍ സമദ്, ഹോളിചരണ്‍ നര്‍സാരി, സന്ദേശ് ജിംഗാന്, ലാല്‍റുവാത്താര
എടികെ കൊല്‍ക്കത്ത:
അരിന്ദാം ഭട്ടാചാര്യ, ഐബര്‍ലോംഗ്, ഗേഴ്സണ്‍ വിയേര, ജോണ്‍ ജോണ്സണ്, സെന റാല്‍ടെ, പ്രണോയ്, ലാന്സരോടെ, മൈമൗനു, ജയേശ്, എവര്ടണ് സാന്റോസ്, ബല്‍വന്ത്