സൂറിച്ച്: ഫിഫ ലോക റാങ്കിംഗില്‍ ലോകകപ്പ് ഫുട്ബോള്‍ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം ഒന്നാമത്. 2015-നുശേഷം ആദ്യമായാണ് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ സംഘം ഒന്നാം റാങ്കില്‍ എത്തുന്നത്.
ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ബെല്‍ജിയം. എന്നാല്‍, തത്വത്തില്‍ ഫ്രാന്‍സ് രണ്ടാം സ്ഥാനത്താണ്. ഇരു ടീമുകള്‍ക്കും 1729 പോയിന്റ് വീതമാണെങ്കിലും ബെല്‍ജിയത്തിന് 1729.25, ഫ്രാന്‍സിന് 1729.12 എന്നിങ്ങനെയാണു പോയിന്റ് നില. ബ്രസീല്‍ ആണ് മൂന്നാം സ്ഥാനത്ത്.
ക്രൊയേഷ്യ നാലില്‍ തുടര്‍ന്നപ്പോള്‍ ഉറുഗ്വെ അഞ്ചിലാണ്. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിനെത്തുടര്‍ന്ന് ഒന്നില്‍നിന്ന് 15-ാം റാങ്കിലേക്ക് പതിച്ച ജര്‍മനി മൂന്ന് സ്ഥാനം കയറി ചിലിക്കൊപ്പം 12-ല്‍ എത്തി. അര്‍ജന്റീന 11-ല്‍ തുടരുന്നു. ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളാണ് അഞ്ച് മതുല്‍ പത്തുവരെ സ്ഥാനങ്ങളില്‍.