താരജാഡയാണെന്നും, അഹങ്കാരവുമാണെന്ന വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി യുവതാരം ഫഹദ് ഫാസില്‍ രംഗത്ത്. ഡേറ്റ് നല്‍കില്ലെന്നും, ഫോണില്‍ വിളിച്ചാല്‍ എടുക്കുമില്ലെന്നുമാണ് താരത്തിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍. ഈ ആരോപണങ്ങള്‍ താരം തീര്‍ത്തും നിഷേധിച്ചു.
”ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടിയാണ്. കഥ കേള്‍ക്കുമ്പോള്‍ എനിക്ക് തൃപ്തികരമായി തോന്നണം. എന്നെ എക്സൈറ്റഡ് ആക്കുന്ന സിനിമയാണെങ്കിലേ അതേപ്പറ്റി ആലോചിക്കൂ. അതിനപ്പുറം വേറൊന്നും ഞാന്‍ ആലോചിക്കാറില്ല” ഫഹദ് പറയുന്നു. സിനിമയില്‍ ചെറിയ ഇടവേള എടുത്തു എന്നതു ശരി തന്നെ, അതിനെ ദുര്വ്യാഖ്യാനിക്കേണ്ടതില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴുള്ള ഈ തിരിച്ചു വരവ് ഏറെ പ്രതീക്ഷയോടെയാണെന്നും താരം പറയുന്നു. മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനത്തില്‍ നിന്ന് ഫഹദ് പിന്മാറിയിയത് വലിയ വാര്‍ത്തയായിരുന്നു. അരവിന്ദ് സ്വാമി, ജ്യോതിക, വിജയ് സേതുപതി, ചിമ്പു, പ്രകാശ് രാജ് തുടങ്ങിയ മുന്‍ നിര താരങ്ങള്‍ക്കൊപ്പം ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് മണിരത്നം ഫഹദിനായി കരുതി വച്ചിരുന്നത്.
പല വട്ടം ശ്രമിച്ചിട്ടും കഥ മനസ്സില്‍ കാണാന്‍ സാധിക്കാതിരുന്നതാണ് ആ സിനിമയില്‍ നിന്നും ഒഴിഞ്ഞതെന്നാണ് ഫഹദ് വെളിപ്പെടുത്തിയത്. പിന്മാറാനുള്ള കാരണം സംവിധായകന് അറിയണമെന്നുണ്ട്. പുറത്തുള്ളൊരാള്‍ എന്ന തോന്നല്‍ മനസിലുണ്ടാകുമ്പോള്‍ ഒരു സിനിമയുടെ ഭാഗമാകുന്നത് ശരിയല്ലെന്നു തന്നെയാണ് നടന് എന്ന നിലയില്‍ കരുതുന്നതെന്നും ഫഹദ് വ്യക്തമാക്കി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തനാണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. യുവ നടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക.