കൊച്ചി: വിവാഹമോചനവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി നവ്യാ നായര്‍. വിവാഹമോചന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായാണ് പുറത്തുവരുന്നതെന്നും അതില്‍ സത്യമില്ലെന്നും താരം പറഞ്ഞു.
ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യം പറഞ്ഞത്. ”സോഷ്യല്‍ മീഡിയയില്‍ വരുന്ന അത്തരം വാര്‍ത്തകള്‍ക്ക് ആവശ്യക്കാരുണ്ടായിരിക്കാം, കൗതുകമുള്ള ഒരു വാര്ത്തയായതുകൊണ്ട് അതുകാണും” എന്ന് നവ്യ പറഞ്ഞു.
also read: തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന ആനകള്‍ ഇടഞ്ഞു, പരിഭ്രാന്തരായി ചിതറിയോടി നാട്ടുകാര്‍, പരിക്ക്
” മകന്റെ പിറന്നാളിന് വണ്ടി വാങ്ങിയപ്പോഴും, പിറന്നാളിനുമിട്ട ചിത്രങ്ങളില്‍ ഭര്‍ത്താവുണ്ടായിരുന്നില്ല. മൂന്നും ചേര്‍ത്തുവച്ചാണ് വിവാഹമോചന പ്രചാരണങ്ങള്‍ എഴുതിയത്. എന്നാല്‍ അതുകഴിഞ്ഞ് ചേട്ടന്റെ വീട്ടിലെ കാവടി വന്നപ്പോള്‍ ചേട്ടനും അമ്മയും മോനും കാവടി എടുത്തു. എല്ലാവരും ആഘോഷവും നടത്തി. അച്ഛന് ബലിയുമിട്ടാണ് ഭര്‍ത്താവ് മുംബൈയിലേക്ക് പോയത്. ഇതെല്ലാമെങ്ങനെ ആളുകളെ പറഞ്ഞ് മനസിലാക്കും?” നവ്യ ചോദിക്കുന്നു.
”ഇപ്പോഴും വിവാഹിത തന്നെയാണെന്ന് പറയേണ്ട ആവശ്യമുണ്ടോ? വാര്‍ത്തയ്ക്കുവേണ്ടിയുള്ള കാര്യങ്ങള്‍ എന്നേ ഇക്കാര്യങ്ങളെ കാണുന്നുള്ളൂ. ആരും എന്നെ മോശക്കാരിയാക്കാനാണ് വാര്‍ത്തകള്‍ ഇടുന്നതെന്ന് കരുതുന്നില്ല. ഒരു ലോബി പ്രവര്‍ത്തനം ഒന്നും ഇതിന് പിന്നില്‍ നടക്കുന്നില്ല. നവ്യ നായര്‍ എന്നത് ഒരു ആഗോള പ്രശ്നമൊന്നുമല്ലല്ലോ.”- താരം കൂട്ടിച്ചേര്‍ത്തു.