മലയാള സിനിമ നടന് ചെമ്പന്‍ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കല്‍ ചെമ്പന്‍ ജോസ് അന്തരിച്ചു. സംസ്കാരം നവംബര്‍ 13ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയില്‍ വച്ച് നടക്കും. പിതാവിന്റെ മരണ വിവരം ചെമ്പന്‍ വിനോദ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
ഭാര്യ: ആന്നിസ്. മക്കള്‍: ചെമ്പന്‍ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ്. 2010-ല്‍ നായകന് എന്ന സിനിമയിലൂടെയാണ് ചെമ്പന്‍ വിനോദ് അഭിനയരംഗത്തെത്തുന്നത്. ആമേന്‍, ടമാര്‍ പഠാര്‍, സപ്തമശ്രീ തസ്കര എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.
2017ല്‍ അങ്കമാലി ഡയറീസിലൂടെ തിരക്കഥാരംഗത്തും ചുവടുവച്ചു. 2018ല്‍ ഗോലിസോഡ 2വിലൂടെ തമിഴിലും അഭിനയത്തില്‍ അരങ്ങേറ്റം നടത്തി. ലളിതമായ അഭിനയശൈലികൊണ്ട് സിനിമാസ്വാധകരുടെ മനസ്സില്‍ വലിയ സ്ഥാനമാണ് ചെമ്പന്‍ ഇതിനോടകം നേടിയത്.