അഭിഷേക് ബച്ചനെ നായകനായി അനുരാഗ് കശ്യപ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം മന്മര്സിയാന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുറങ്ങി. ത്രികോണ പ്രണയ കഥയുമായിയാണ് മന്മര്സിയാന് എത്തുമന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് തപ്സിയാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന് തിരിച്ചുവരവ് നടത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി മന്മര്സിയാന് അവകാശപ്പെടുന്നു. പഞ്ചാബിന്റെ സാമൂഹ്യ പശ്ചാത്തലത്തിലൊരുങ്ങുന്ന മന്മര്സിയാന് അനുരാഗ് കശ്യപിന്റെയും റായിയുടെയും വ്യത്യസ്ത ചിന്താഗതിയിലുള്ള രണ്ട് ലോകങ്ങളുടെ കൂടിച്ചേരലാണ് എന്ന് ചിത്രത്തിലെ നടിയായ തപ്സി മുമ്പ് പറഞ്ഞിരുന്നു.
വ്യത്യസ്തമായ പ്രമേയങ്ങള്ക്കൊണ്ടും അവതരണ ശൈലികൊണ്ടും അത്ഭുതം സൃഷ്ട്ടിക്കുന്ന സംവിധായകനാണ് അനുരാഗ് കശ്യപ്. ഫാന്റം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് കനിക ധിലോണാണ്. ചിത്രം സെപ്റ്റംബര്‍ 14ന് തീയ്യേറ്ററുകളിലെത്തും.