ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകും എന്ന ഒറ്റപരിപാടിയാണ് നടി നിഷ സാരംഗിനെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയത്. ഉപ്പും മുളകിലൂടെ നിഷ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. എത്ര കാലം കഴിഞ്ഞാലും നീലുവെന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല.
സിനിമ സീരിയല്‍ അഭിനയിത്രിയായ നിഷയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. പ്രചരിക്കുന്ന രണ്ടാം വിവാഹ വാര്‍ത്തയെക്കുറിച്ച് മനസ് തുറക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലു എന്ന നിഷ ഇപ്പോള്‍. രണ്ട് പെണ്മക്കള് ആണ് നിഷയ്ക്ക്.
ആദ്യ ഭര്‍ത്താവുമായി വളരെ മുന്‍പേ ബന്ധം വേര്‍പെടുത്തി. തന്റെ രണ്ടുമക്കളുടെയും വിവാഹം നടത്തുക എന്നതാണ് നിഷയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം. അതില്‍ ഒന്ന് സാധിച്ചു. ഇനി രണ്ടാമത്തെ ആളുടെ വിവാഹമാണ് നടക്കാന്‍ ഉള്ളത്.
ഇടക്ക് രണ്ടാമത്തെ മകള്‍ ഒരിക്കല്‍ പറയുകയുണ്ടായി അമ്മയുടെ വിവാഹം കഴിഞ്ഞേ എന്റെ വിവാഹം ഉണ്ടാകൂ എന്ന്. അത് അവള് എപ്പോഴും തമാശയായി പറയാറുള്ളതാണെന്നും അതില്‍ നിന്നുമാണ് ഇത്തരത്തില്‍ താന്‍ വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് എന്നും താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്തായാലും വിവാഹമെന്ന അബദ്ധം ഇനി വീണ്ടും താന്‍ ആവര്‍ത്തിക്കില്ലെന്നും വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ ഇല്ലാത്തതാണെന്നും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ നിഷ പറയുന്നു.