മൂന്ന് ഷാജിമാരുടെ കഥ പറയുന്ന പുത്തന്‍ പുതിയ ചിത്രം മേരാ നാം ഷാജിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ദുല്‍ഖര്‍ സല്മാന് തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ദിലീപ് പൊന്നനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമായ ‘മേരാ നാം ഷാജി’ ഗംഭീരമാകുമെന്ന വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍.