സ്വവര്‍ലൈംഗികത എന്നത് യാഥാര്‍ത്ഥ്യമാണന്നും അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ടെന്നും നടന് പൃഥ്വിരാജ്. മുംബൈ പോലീസ് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘എനിക്ക് മുംബൈ പൊലീസിന്റെ ക്ലൈമാക്സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള് എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം, അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്. സ്വവര്‍ഗലൈംഗികത യാഥാര്‍ഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവര്‍ക്കാണ് മാനസിക രോഗം എന്നും പൃഥ്വിരാജ് പറഞ്ഞു.
മുംബൈ പൊലീസ് എന്ന സിനിമയുടെ ഷോട്ട് വാല്യു എന്താണന്ന് വച്ചാല്‍ ആന്റണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പൊലീസുകാരനെ മുഴുനീള സിനിമയില്‍ കൊണ്ടുവന്നിട്ട് അയാള്‍ ഒരു ഹോമോസെക്സ്വല്‍ എന്ന് പറയുന്നതാണ്. എനിക്ക് അതൊരു ഔട്ട്സ്റ്റാന്‍ഡിങ് ട്വിസ്റ്റായിട്ടാണ് തോന്നിയതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.