മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ കാളിദാസ് ജയറാമിന്റെ പുതിയ ചിത്രമാണ്.
‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ അണിയറ പ്രവര്‍ത്തകര്‍ കാളിദാസ് ജയറാമിനുള്ള പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. പോസ്റ്ററിന്റെ മുഖ്യ ആകര്‍ഷണം അര്‍ജന്റീന പതാകയെ അനുസ്മരിപ്പിക്കുന്ന കളര്‍ ടോണാണ്. ചിത്രത്തില്‍ നായികയായി ഐശ്വര്യ ലക്ഷ്മിയാണ് എത്തുന്നത്.
ഈ ചിത്രം അശോകന് ചരുവിലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന കഥയുടെ ചലച്ചിത്ര ആഖ്യാനമാണ്. ജിത്തു ജോസഫ്, സന്തോഷ് ശിവന് തുടങ്ങി മുതിര്‍ന്ന സംവിധായകരുടെ ചിത്രത്തില്‍ നായകനാണ് കാളിദാസിപ്പോള്. കൂടാതെ അല്‍ഫോണ്‍സ് പുത്രന്റെ ദ്വിഭാഷാ ചിത്രത്തിലും കാളിദാസ് നായക വേഷം കൈകാര്യം ചെയ്യുന്നുണ്ട്.