എന്റര്ടെയ്ന്മെന്റ് സിനിമകളോടാണ് കൂടുതല്‍ താല്പര്യമെന്ന് നടി തമന്ന. പ്രേക്ഷകരെ വിഷമിപ്പിക്കാതെ സിനിമ കണ്ട് ഇറങ്ങുമ്പോള്‍ അവരെ സന്തോഷമുള്ളവരാക്കി മാറ്റുന്നത് കൊണ്ടാണ് എന്റര്ടെയ്ന്മെന്റ് സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നതെന്ന് തമന്ന ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പൂര്‍ണ്ണമായും ഒരു എന്റര്‍ടെയ്നറായ നെക്സ്റ്റ് എന്റ്റിയാണ് തമന്നയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഇതിലെ കഥാപാത്രം തന്നെ തന്നോട് വളരെയധികം ചേര്‍ന്നിരിക്കുന്നതാണെന്നും തമന്ന പറഞ്ഞു. ഹാപ്പി ഡേയ്സിനും 100 ശതമാനം ലവിനും ശേഷം എനിക്ക് ലഭിക്കുന്ന എന്നോട് ചേര്‍ന്ന് നില്ക്കുന്ന കഥാപാത്രമാണ് എന്റ്റിയിലേതെന്ന് തമന്ന പറയുന്നു.
കുനാല്‍ കോഹ്ലിയാണ് സംവിധാനം. സുന്ദീപ് കിഷന്, ശരത് ബാബു, നവദീപ്, പൂനം കൌര്‍, ലാരിസ ബോണ്‍സി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഡിസംബര്‍ 7ന് ചിത്രം തിയ്യേറ്ററുകളിലെത്തും.