അരുണ്‍ ഗോപി സംവിധാനം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നു. ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് ഇത്.
ട്രെയിനില്‍ തൂങ്ങി കിടന്നുകൊണ്ടുള്ള ആക്ഷന്‍ രംഗങ്ങളുടെ ചിത്രങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. പീറ്റര്‍ ഹെയ്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. പ്രണവിന് നിര്‍ദ്ദേശങ്ങള്‍ നല്കുന്ന പീറ്റര്‍ ഹെയ്നെയും ചിത്രത്തില്‍ കാണാം.
ചിത്രം നിര്‍മ്മിക്കുന്നത് മുളക്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിന് മുളക്പാടമാണ്. പ്രണവിന്റെ ആദി റിലീസ് ചെയ്തതിന്റെ ഒന്നാം വാര്‍ഷികമായ ജനുവരി 26 ന് തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.