മലയാളത്തിന്റെ ഇഷ്ടതാരം പ്രയാഗ മാര്ട്ടിന് ചുവടുമാറി കന്നടയിലേയ്ക്ക്. സൂപ്പര്‍താരം ഗണേഷിനൊപ്പമാണ് പ്രയാഗയുടെ കന്നടയിലേയ്ക്കുള്ള രംഗപ്രവേശനം. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മിഷ്കിന് സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട്, ഒരു മുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഋത്വിക്ക് റോഷന്, രാമലീല, പഴയ ബോംബു കഥ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങള്‍ അവതരിപ്പിച്ചു.