ഒരുകാലത്ത് മലയാളം സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ചിയാന്‍ വിക്രം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. ധ്രുവം മാഫിയ, ഇന്ദ്രപ്രസ്ഥം, സൈന്യം, ഇതാ ഒരു സ്നേഹഗാഥ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ സമ്മാനിച്ച താരം ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ നിറസാന്നിധ്യമാണ്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ 1970 കളില്‍ മലപ്പുറത്ത് നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രാജേഷ് എം സെല്‍വാ ഒരുക്കുന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിക്രമിപ്പോള്. ഡോണ്ട് ബ്രത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീ മേക്കാണ് ഈ ചിത്രം.