പതിവില്‍ നിന്നു വ്യത്യസ്തമായി മോഹന്‍ലാലിന്റെ പേജില്‍ വ്യത്യസ്തമായൊരു ഫോട്ടോ കണ്ട് ആരാധകര്‍ അമ്പരന്നു. താരം തന്നെ എടുത്ത് പേജില്‍ പങ്കു വച്ചതാണ് ഈ ചിത്രം. ഇതു കണ്ട് രസകരമായ സംശയങ്ങളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ആരാധകരുടെ സംശയങ്ങള്‍ എല്ലാം പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയനുമായി കൂട്ടിയിണക്കിയായിരുന്നു.
‘കമ്പിളി പുതപ്പും നായയും…. ഇനി ഒടിയന്റെ എന്തെങ്കിലും സൂചന ക്ലിക് ആണോ ദൈവമേ’, എന്നാണ് ഒരാളുടെ ആത്മഗതം. ‘ആ പട്ടിയുടെ കണ്ണുകള്‍ ആരൊക്കെ ശ്രദ്ധിച്ചു? ഒടിയന് മുന്‍പുള്ള ഒരഡാറ് സൂചന… ഇത് 200 കോടിയിലൊന്നും നിക്കില്ല മക്കളെ.. ഓ.. ഒടി.. ഒടി.. ഒടിയന് ലവ് യു ലാലേട്ടാ,’ മറ്റൊരു ആരാധകന് കുറിയ്ക്കുന്നു.
മോഹന്‍ലാല്‍ പങ്കു വച്ചത് പോര്‍ച്ചുഗലില്‍ നിന്നുള്ള ചിത്രമാണ്. ഈ ക്ലിക്ക് ട്രോളാണെന്നും അതല്ല വേറെ പലര്‍ക്കുമുള്ള ക്ലിക്കാണെന്നും കണ്ടെത്തിയ ആരാധകരുണ്ട്. എന്തായാലും മോഹന്‍ലാലിന്റെ ക്ലിക്ക് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.