കൊച്ചി: നടന് തിലകന്റെ ജീവിതവും വെള്ളിത്തിരയിലേക്ക്. കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് പിന്നാലെയാണ് അനശ്വര നടന്റെ ജീവിതവും സിനിമയാക്കാനൊരുങ്ങുന്നത്. സംവിധായകന് വിനയനാണ് ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലായിരുന്നു വിനയന്റെ വെളിപ്പെടുത്തല്‍. ഒരു ഹോളിവുഡ് സിനിമയ്ക്കാവശ്യമായത്രയും സംഭവ ബഹുലമാണ് തിലകന്റെ ജീവിതമെന്നും അതു തന്റെ കൈയില്‍ നില്‍ക്കുമോയെന്ന് അറിയില്ലെന്നും വിനയന് പറഞ്ഞു.
അതേസമയം ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസായതിന് പിന്നാലെ സംവിധായകന് വിനയനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ചിത്രത്തില്‍ വിനയന് വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ സത്യാവസ്ഥയറിയാനാണ് സിബിഐ വിനയനെ വിളിപ്പിച്ചത്.
സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ രാജമണിയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിട്ടിരിക്കുന്നത്. മണിയുടെ ആദ്യകാലം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്.