മലയാളി തനിമയും, നാടന്‍ ശൈലിയും ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന താരമാണ് നടി സുരഭി. ദേശീയ അവാര്‍ഡ് ജേതാവായ സുരഭി മലയാളി പ്രേക്ഷകര്‍ക്കും ഏറെ പ്രിയമാണ്. താരങ്ങള്‍ എന്നും പഠിപ്പും ആഗ്രഹിക്കുന്ന പ്രൊഫഷനും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കിലും ഒരിക്കലും പരീക്ഷാ പേപ്പറില്‍ ലഭിച്ച മാര്‍ക്കുകള്‍ വെളിപ്പെടുത്താറില്ല, എന്നാല്‍ പത്താം ക്ലാസിലെയും മറ്റും പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കുകളും പരീക്ഷാ പേപ്പര്‍ ഉള്‍പ്പടെ പ്രേക്ഷകര്‍ക്കായി പങ്കുവെയ്ച്ചിരിക്കുകയാണ് താരം.
കണക്ക് അന്നും ഇന്നും കണക്ക് തന്നെയാണ് തനിക്കെന്ന് താരം പറയുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എസ്എസ്എല്‍സി പഴയ ഉത്തരകടലാസ്സുകളാണ് സുരഭി പങ്കുവെയ്ച്ചിട്ടുള്ളത്. വീട് വൃത്തിയാക്കുന്നതിനിടെ പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന് ലഭിച്ച ഉത്തരക്കടലാസ്സുകളാണ് സുരഭി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കണക്ക്, ബയോളജി, മലയാളം, ഹിന്ദി, ജോഗ്രഫി എന്നിവയുടെ മാര്‍ക്കുകള്‍ പരസ്യപ്പെടുത്തിയ സുരഭി ഉത്തരക്കടലാസ്സുകള്‍ കാര്യമായി വിശകലനം ചെയ്യുന്നുണ്ട്. ഉത്തരക്കടലാസ്സുകളുടെ കൂട്ടത്തിലെ കണക്ക് പേപ്പറിന്റെ മാര്‍ക്കാണ് ഏറെ രസകരം. 50 മാര്‍ക്കില്‍ പതിമൂന്ന് മാര്‍ക്കാണ് ഉള്ളത്. ഇത്രയും മാര്‍ക്ക് തന്നെയാണ് എസ്എസ്എല്‍സിയ്ക്കും തനിക്ക് ലഭിച്ചതെന്നും സുരഭി പറയുന്നു. അതേസമയം ഹിന്ദി പേപ്പര്‍ കൈയിലെടുത്ത സുരഭി ആ വിഷയത്തിന് താന്‍ മോശമല്ലെന്നും, 50 ല്‍ 32 മാര്‍ക്കുണ്ടെന്നും പറയുന്നുണ്ട്.
സുരഭിയുടെ വെളിപ്പെടുത്തലിന് വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍. മാര്‍ക്ക് കുറവ് മാത്രം വാങ്ങുന്ന ഒരു ശരാശരി വിദ്യാര്‍ത്ഥിയായത് നന്നായെന്നും അങ്ങനെയായതുകൊണ്ടാണ് മലയാളസിനിമയക്ക് ഒരു ദേശീയ അവാര്‍ഡ് ജേതാവിനെ കിട്ടിയതെന്നും ആരാധാകര്‍ പ്രതികരിച്ചു.