പുതു ചിത്രമായ തീവണ്ടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് യുവ നടന് ടൊവീനോ തോമസ്. ടൊവീനോ തോമസ്-സംയുക്ത മേനോന് എന്നിവരെ പ്രാധാന കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. ടൊവീനോ ഒരു ചെയിന്‍ സ്മോക്കറിന്റെ വേഷത്തിലെത്തുന്ന ഒരു ആക്ഷേപഹാസ്യ ചിത്രമാണ് തീവണ്ടി.
ചിത്രത്തിന് വേണ്ടി വളിച്ച സിഗരറ്റിനു ഒരു കണക്കും ഇല്ലെന്ന് താരം പറയുന്നു. ചിത്രത്തിന് വേണ്ടി ഒരു പെട്ടിക്കട സെറ്റ് ഇട്ടിരുന്നു. അതിനു പിന്നിലായി മിനി വില്‍സ് എന്ന സിഗരറ്റ് അടുക്കി വച്ചിട്ടുണ്ട്. അത് മുഴുവനും വലിച്ചു. ഇ സിഗരറ്റ് സ്ഥിരം വലിക്കുന്നവര്‍ പോലും എടുക്കാതെ ആണ്. വലിക്കാന്‍ ഒക്കെ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു.
പിന്നെ കഥാപാത്രത്തിന് അഫൊര്ഡ് ചെയ്യാന്‍ പറ്റുന്ന സിഗരറ്റ് അതുമാത്രമായിരുന്നു.” ടൊവീനോ പറഞ്ഞു. ശ്വാസം കോശം എന്ന പരസ്യത്തിന് കഴിയാത്തത് ചിലപ്പോള്‍ ഈ സിനിമക്ക് കഴിയുമെന്നും , ഒരാളെ എങ്കിലും വലിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന് കഴിയും എന്നാണ് വിശ്വാസം എന്നും ടോവിനോ പറഞ്ഞു.