നിപ്പാ വൈറസില്‍ നിന്നുള്ള മലയാളികളുടെ അതിജീവനമാണ് ആഷിഖ് അബു വെള്ളിത്തിരയില്‍ എത്തിക്കുന്നത്. നിപ്പാ എന്ന പേരു കേള്‍ക്കുമ്പോള്‍ മനസില്‍ ആദ്യം തെൡയുന്ന ചിത്രം ലോകം ആദരിച്ച നഴ്സ് ലിനിയുടേതാണ്. സ്വന്തം ജീവന് പോലും ത്യജിച്ച് രോഗം ബാധിച്ചവരെ ജീവിതത്തിലേയ്ക്ക് കരകയറ്റിയ ദൈവമായി മലയാളി മനസില്‍ പതിപ്പിച്ച നഴ്സ് ലിനിയെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ പ്രിയ താരം റീമയാണ്.
നിപ്പാ വൈറസില്‍ ഭീതി നിറഞ്ഞ സമൂഹത്തിന് വേണ്ട ജാഗ്രത നല്കി ഊണും ഉറക്കവും ത്യജിച്ച് പ്രവര്‍ത്തിച്ച കേരളത്തിന്റെ ആരോഗ്യമന്ത്രിയായ കെകെ ശൈലജയെ രേവതിയുമായിരിക്കും അവതരിപ്പിക്കുക. വൈറസ് എന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നതെന്ന് സംവിധായകന് ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കഥാപാത്രങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ടത്.
കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസിനെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ഏറ്റവും പുതിയ സര്‍വൈവര്‍ ത്രില്ലെര്‍ ചിത്രം ആണ് വൈറസ്. ഇന്നലെയാണ് ഇതിനെകുറിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്ത് വിട്ടത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഇതില്‍ ആരൊക്കെ ഏതൊക്കെ കഥാപാത്രം ചെയ്യും എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ആഷിഖ് അബു.
ടോവിനോ തോമസ്, ആസിഫ് അലി, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പാര്‍വതി, കാളിദാസ് ജയറാം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുക. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്.