ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പിച്ചിലും പുറത്തും ഏവര്‍ക്കും പ്രിയങ്കരനാണ്. ഇപ്പോഴിതാ ക്യാപ്റ്റന്റെ ഗമയൊക്കെ മാറ്റിവെച്ച് തന്റെ അംഗരക്ഷകനായ ഫൈസല്‍ ഖാന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് കോഹ്ലി. കേക്ക് മുറിച്ചും പാട്ടുപാടിയും സമ്മാനം കൈമാറിയുമായിരുന്നു ആഘോഷം.
ഫൈസല്‍ പിറന്നാള്‍ കേക്ക് മുറിക്കുമ്പോള്‍ കോഹ്ലി മറ്റുള്ളവര്‍ക്കൊപ്പം കൈയടിച്ച് ഹാപ്പ് ബര്‍ത്ത് ഡേ പാടുകയായിരുന്നു. പിന്നെ ഫൈസല്‍ കേക്ക് മുറിച്ച് ആദ്യ കഷ്ണം ക്യാപ്റ്റന്‍ നല്കി. കോഹ്ലി മറ്റൊരു കുഞ്ഞ് കഷ്ണമെടുത്ത് ഫൈസലിന് കൊടുത്തു. ഫൈസലിന് പിറന്നാള്‍ സമ്മാനം കൈമാറാനും താരം മറന്നില്ല.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ആഘോഷത്തിന്റെ വീഡിയോ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് കോഹ്ലി ആരാധകര്‍.