ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവിനെ വിലക്കി. ഐസിസി നടപടിയെടുത്തത് സംശയകരമായ ബൗളിങ് ആക്ഷനെത്തുടര്ന്നാണ്. റായുഡുവിനെ കുരുക്കിയത് സിഡ്നിയില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലെ ബൗളിങ്ങാണ്. തുടര്‍ന്ന് ഐസിസി ഇന്ത്യന്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയത് 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ്.
റായുഡു തന്റെ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമല്ലെന്ന് തെളിയിക്കുന്നതുവരെ വിലക്ക് തുടരും. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന് ബൗള്‍ ചെയ്യാനാകും. അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മുഹമ്മദ് ഷമി ഗ്രൗണ്ട് വിട്ടതോടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ബാറ്റ്സ്മാനായ റായുഡുവിനെക്കൊണ്ട് ബോള്‍ ചെയ്യിപ്പിക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോലി നിര്‍ബന്ധിതനാകുകയായിരുന്നു.
റായുഡുവിന്റെ ബൗളിങ്ങ് ഓസീസ് ഇന്നിങ്സിന്റെ 22ാം ഓവറിലായിരുന്നു. ക്രിസീല്‍ ഉസ്മാന് ഖ്വാജയും ഷോണ്‍ മാര്‍ഷുമായിരുന്നു. ഇരുവരും മികച്ച ഫോമിലായിരുന്നു. എന്നാല്‍ തന്റെ ആദ്യ ഓവറില്‍ റായുഡു മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതിനുപിന്നാലെ റായുഡുവിന്റെ ആക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.