സിഡ്നി: എംഎസ് ധോണി ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഔട്ടായതില് ധവാനേയും റായിഡുവിനേയും പഴിച്ച് ആരാധകര്‍. ധോണി ബെഹെറെന്ഡോര്ഫിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ആ സമയത്ത് ധോണിയുടെ സമ്പാദ്യം 51 റണ്‍സായിരുന്നു.
ആരാധകര്‍ പറയുന്നത് മോശം അമ്പയറിങ്ങാണെന്നും ധോണിയുടെ പുറത്താകല്‍ മത്സരഫലത്തില്‍ നിര്ണായകമായെന്നുമാണ്. അതേസമയം ഇന്ത്യയുടെ റിവ്യൂ എല്ലാം നേരത്തെ ഉപയോഗിച്ചതും ധോണിക്ക് തിരിച്ചടിയായി. ധോണി റിവ്യൂ നല്കിയിരുന്നെങ്കില് ഔട്ടില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം.
അമ്പാട്ടി റായിഡുവും ശിഖര്‍ ധവാനും നേരത്തെ റിവ്യൂ ഉപയോഗിച്ചതിനാല്‍ ധോണിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ധവാനും റായിഡും നല്കിയ റിവ്യൂ രണ്ടും പരാജയവുമായിരുന്നു. ഇതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരേയും പഴി പറയുന്നുണ്ട്.
India are out of reviews and Dhoni has to go… #CloseMatters#AUSvIND | @GilletteAU pic.twitter.com/WRYVQPxwIM
— cricket.com.au (@cricketcomau) January 12, 2019
India are out of reviews and Dhoni has to go… #CloseMatters#AUSvIND | @GilletteAU pic.twitter.com/WRYVQPxwIM
— cricket.com.au (@cricketcomau) January 12, 2019