മുംബൈ: വിരാട് കോഹ്ലി കളിക്കളത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്ന താരമാണ്. ഇപ്പോഴിതാ കോഹ്ലിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും എങ്ങനെ ഒരുപോലെ വിജയിക്കാമെന്നതിനുള്ള ഉദാഹരണമാണ് കോഹ്ലിയെന്ന് ദ്രാവിഡ് പറഞ്ഞു.
‘നിങ്ങള്‍ ടെസ്റ്റ് കളിക്കുന്നില്ലെങ്കില്‍ പരീക്ഷിക്കാന്‍ മറ്റു ഫോര്‍മാറ്റുകളുണ്ട്. എനിക്ക് ഏകദിനവും ട്വന്റി20 ക്രിക്കറ്റും ഒരുപോലെ ഇഷ്ടമാണ്. ക്രിക്കറ്റിലെ മനോഹരമായ ശൈലികളാണ് ഇതു രണ്ടും. മൂന്ന് ഫോര്‍മാറ്റിലും വിജയിക്കാന്‍ കഴിയുമെന്നതിനുള്ള ഉദാഹരണമാണ് കോഹ്ലിയെപ്പോലുള്ള താരങ്ങള്‍. അത് അത്ര എളുപ്പമല്ല. ഇത്തരത്തില്‍ കളിക്കുന്നവര്‍ വളരേ കുറവാണ്. എപ്പോഴും യുവതാരങ്ങളുടെ മുന്നിലുള്ള ലക്ഷ്യം അതായിരിക്കണം.’ ദ്രാവിഡ് പറഞ്ഞു.
ഇതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടും ദ്രാവിഡ് പങ്കുവെച്ചു. ടെസ്റ്റ് കളിക്കുമ്പോഴാണ് ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ കൂടുതല്‍ സംതൃപ്തി ലഭിക്കാറുള്ളതെന്നും ഏറ്റവും പ്രയാസമുള്ള ഫോര്‍മാറ്റ് ടെസ്റ്റ് തന്നെയാണെന്നും ദ്രാവിഡ് പറഞ്ഞു. അതുപോലെ മറ്റൊന്നും നിങ്ങളെ പരീക്ഷിക്കില്ലെന്നും അഞ്ച് ദിവസം കളിക്കുമ്പോള്‍ മാനസികമായും ശാരീരികമായും പരീക്ഷിക്കപ്പെടുകയാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.