മുംബൈ: വിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ (160) മികവില്‍ ഇന്ത്യ മുന്നോട്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യല്‍ സ്കോര്‍ 310 കടന്നിട്ടുണ്ട്. ഓപണര്‍ ശിഖര്‍ ധവാന്(38), ക്യാപ്റ്റന്‍ വിരാട് കോഹ്ലി(16) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായെങ്കിലും രോഹിത് ഇന്ത്യയ്ക്ക് രക്ഷകനായി. രോഹിത് അടിച്ചു കൂട്ടിയത് 160ലേറെ റണ്‍സാണ്.
Top man! HITMAN!!@ImRo45 brings up his 21st ODI ton, second ? in the series so far ?? #INDvWI pic.twitter.com/Vfrzz26Uxw
— BCCI (@BCCI) October 29, 2018
ടോസ് നേടിയ ഇന്ത്യ നേരത്തേ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്.യുസ്വേന്ദ്ര ചാഹലിന് പകരം രവീന്ദ്ര ജഡേജയും റിഷഭ് പന്തിന് പകരം കേദാര്‍ ജാദവും ടീമിലെത്തി. വിന്‍ഡീസ് നിരയില്‍ ഓള് റൗണ്ടര്‍ കീമോ പോള്‍ ടീമിലെത്തി.