മുംബൈ: ഇന്ത്യ വിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നൂറ് സ്കോര്‍ കടന്നു. ഓപണര്‍ ശിഖര്‍ ധവാന്(38), ക്യാപ്റ്റന്‍ വിരാട് കോഹ്ലി(16) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കീമോ പോള്‍ ആണ് ധവാനെ മടക്കിയത്. റോച്ചിന്റെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്ലിയുടെ മടക്കം. രോഹിത് ശര്‍മ്മയും (56) അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 22 ഓവറില്‍ 127 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്.
ടോസ് നേടിയ ഇന്ത്യ നേരത്തേ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്.യുസ്വേന്ദ്ര ചാഹലിന് പകരം രവീന്ദ്ര ജഡേജയും റിഷഭ് പന്തിന് പകരം കേദാര്‍ ജാദവും ടീമിലെത്തി.