മുംബൈ: വിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യ ഇന്നിറങ്ങുന്നത് രണ്ട് മാറ്റങ്ങളോടെയാണ്. യുസ്വേന്ദ്ര ചാഹലിന് പകരം രവീന്ദ്ര ജഡേജയും റിഷഭ് പന്തിന് പകരം കേദാര്‍ ജാദവും ടീമിലെത്തി.
കോഹ്ലിയും സംഘവും മുംബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തുന്നത് പുണെയിലെ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഉറച്ചാണ്. ഒരു മത്സരം സമനിലയില്‍ അവസാനിച്ചതോടെ പരമ്പരയില്‍ 11ന് ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും വിന്‍ഡീസും. തിരുവനന്തപുരത്ത് നടക്കുന്ന അവസാന മത്സരത്തില്‍ സമ്മര്‍ദങ്ങളില്ലാതെ ഇന്ത്യക്കിറങ്ങണമെങ്കില് ഇന്ന് ജയിച്ചേ തീരൂ.
ആസ്ട്രേലിയന്‍ പര്യടനം പടിവാതില്ക്കല് നില്‍ക്കെ, ഇന്ത്യന്‍ ടീമിന് ഇനിയും ‘ബാലന്‍സ്’ നേടാനായിട്ടില്ല. ക്യാപ്റ്റന്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയെങ്കിലും ‘കോഹ്ലി ഷോ’ കൊണ്ട് മാത്രം കളി ജയിക്കില്ലെന്ന് ഇന്ത്യ പഠിച്ചു. മധ്യനിരക്ക് ഇനിയും അവസരത്തിനൊത്തുയരാനായില്ല. പുണെയില്‍ പരീക്ഷിച്ച അഞ്ചു സ്പെഷലിസ്റ്റ് ബൗളര്‍മാരെന്ന തന്ത്രം ചീറ്റിയതോടെ, ആറാം സ്ഥാനത്ത് വീണ്ടും ബാറ്റ്സ്മാനെ കൊണ്ടുവരേണ്ടിവരും.