അബുദാബി: ഒക്ടോബര്‍ 24ന് ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള ടിട്വന്റി ക്രിക്കറ്റ് പരമ്പരയ്ക്ക് അബുദാബിയില്‍ തുടക്കം കുറിക്കുകയാണ്. എന്നാല്‍ തുടങ്ങുന്നതിന് മുമ്പെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാവുകയാണ് ഈ പരമ്പര. വിജയികള്‍ക്കുള്ള ട്രോഫിയുടെ പേരിലാണ് ഇത്.
ട്രോഫി പുറത്തിറക്കിയത് മത്സരത്തിന് മുമ്പ് ഞായറാഴ്ച്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ്. ഈ ട്രോഫി കണ്ട് എല്ലാവരും അമ്പരന്നു. മൂന്ന് സ്റ്റമ്പും ഒരു പന്തും ഒപ്പം ഒരു ബിസ്ക്കറ്റുമാണ് ട്രോഫിയിലുള്ളത്. സ്റ്റമ്പിന് മുകളിലുള്ള ഈ ബിസ്ക്കറ്റ് കണ്ടാണ് ആളുകള്‍ അത്ഭുതപ്പെട്ടത്.
ട്രോഫി പിടിച്ചുനില്‍ക്കുന്ന ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റേയും പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇപ്പോള്‍.