വിശാഖട്ടണം: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ഇന്ത്യയ്ക്ക് തുടക്കത്തിലെ കാലിടറി. എട്ട് ബോളില്‍ നാല് റണ്‍സ് എടുത്ത് രോഹിത് ശര്‍മ്മയും, 29 റണ്‍സ് എടുത്ത് ശിഖര്‍ ധവാനും പുറത്തായി. ഇതോടെ രണ്ട് ഓപ്പണര്‍മാര്‍ ആണ് പുറത്തായത്. റോച്ചിന്റെ പന്തില്‍ ഹെറ്റ്മെയര്‍ ക്യാച്ചെടുക്കുകയായിരുന്നു.
85ന് രണ്ട് എന്ന നിലയിലാണ് നില്‍ക്കുന്നത്. വിശാഖപട്ടണത്ത് മുമ്പ് നടന്ന ഏഴ് ഏകദിനങ്ങളിലും ടോസ് നേടിയ ടീമാണ് വിജയിച്ചത്. അങ്ങനെയെങ്കില്‍ വിന്‍ഡീസിനെതിരേ തുടര്‍ച്ചയായ രണ്ടാം ജയം ഇന്ത്യക്ക് സ്വന്തമാക്കാം. ഗുവാഹാട്ടിയില്‍ ആദ്യ ഏകദിനത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്.
പേസ് ബൗളര്‍ ഖലീല്‍ അഹമ്മദിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. അതേസമയം വിന്‍ഡീസ് നിരയില്‍ ഇടങ്കയ്യന്‍ പേസ് ബൗളര്‍ ഒബേദ് മക്കോയ് അരങ്ങേറ്റം കുറിക്കും. ഓഷെയ്ന്‍ തോമസിന് പകരമായാണ് ഒബേദ് ടീമിലിടം നേടിയത്. ആദ്യ ഏകദിനത്തില്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഓഷെയ്ന്‍ നേടാനായത്.