കങ്കണയുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായാണ് നടന് സോനു സൂദ് എത്തിയിരിക്കുന്നത്. സോനു സൂദ് മണികര്‍ണികയില്‍ നിന്ന് പിന്മാറിയത് ഒരു സ്ത്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് എന്നതായിരുന്നു കങ്കണ റണൗതിന്റെ ആരോപണം. ചിത്രത്തില്‍ നിന്നു പിന്മാറിയത് അതൊരു സ്ത്രീപക്ഷ സിനിമയായത് കൊണ്ടല്ലെന്നും എല്ലാ കാര്യത്തിലും സ്ത്രീവരുദ്ധത കാണാന്‍ ശ്രമിക്കരുതെന്നും സോനു സൂദ് പ്രതികരിച്ചു.
‘മണികര്‍ണിക ദി ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രം തുടക്കത്തില്‍ സംവിധാനം ചെയ്തുകൊണ്ടിരുന്നത് പ്രശസ്ത സംവിധായകന് ക്രിഷ് ആയിരുന്നു. എന്നാല്‍ അദ്ദേഹം ബാലകൃഷ്ണ നായകനാകുന്ന തെലുഗു ചിത്രം എന്‍ടിആറിലേക്ക് അനുമതിയോടുകൂടി മാറിയതാടെ കങ്കണ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
എല്ലാ കാര്യത്തിലും കങ്കണ സ്ത്രി വിരുദ്ധത കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഫറാ ഖാന് ഉള്‍പ്പടെയുള്ള പ്രഗത്ഭ സംവിധായികമാരുടെ കീഴില്‍ അഭിനയിച്ചയാളാണ് താനെന്നും അവരില്‍ പലരുമായും ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും കാര്യങ്ങളെ മുന്‍വിധിയോടെ അല്ലാതെ പക്വമായി കാണണമെന്നും സോനു സൂദ് മറുപടിയായി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഷൂട്ടിന് ശേഷം സോനുവിനെ സെറ്റില്‍ കണ്ടിട്ടില്ല. അദ്ദേഹം രോഹിത് ഷെട്ടിയുടെ ‘സിമ്പ’ എന്ന ചിത്രത്തിെന്റ ഷൂട്ടിങ് തിരക്കിലായിരുന്നു. അദ്ദേഹത്തിന് മറ്റു അഭിനേതാക്കളുമായിട്ടുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ അഭിനയിക്കാന്‍ പോലും വരാന്‍ സാധിച്ചിരുന്നില്ല. കങ്കണ മാധ്യമങ്ങളോട് പറഞ്ഞിരുന്നത് വനിതാ സംവിധായകുടെ കീഴില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് സോനു പറഞ്ഞതായാണ്.