തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും നാളെ (സെപ്റ്റംബര്‍ ഒന്ന്) പ്രവൃത്തിദിനമായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചതാണ് ഇക്കാര്യം.
കനത്ത മഴയും പ്രളയക്കെടുതിയും കാരണം കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലകളില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ പ്രവര്‍ത്തിദിനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.