പത്തനംതിട്ട: പ്രളയത്തെ തുടര്‍ന്ന് നനഞ്ഞതും ചെളി പുരണ്ടതുമായ നോട്ടുകള്‍ ഇന്ത്യന്‍ ബാങ്ക് ശാഖകളില്‍ മാറ്റി നല്‍കും.
സെപ്റ്റംബര്‍ അഞ്ചിന് റാന്നി, ആറിന് നിരണം, ഏഴിന് കോഴഞ്ചേരി, എന്നിവിടങ്ങളില്‍ ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
എന്നാല്‍, റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശപ്രകാരം മാത്രമേ നോട്ടുകള്‍ മാറുകയുള്ളു എന്നും ബാങ്ക് അറിയിച്ചു.