തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്റെ ഗൗരീശപട്ടത്തെ വീട്ടില്‍ വെളളം കയറിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെയും ഭാര്യയേയും ഗവണ്മെന്റ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.
വീടിനുസമീപം മുട്ടറ്റം വെള്ളം നിറഞ്ഞിരിക്കുകയാണ്, ബോട്ടിലാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. പനി മൂലം വീട്ടില്‍ വിശ്രമത്തിലായിരുന്നു സുധീരന്.
രാവിലെ മുതല്‍ കനത്ത മഴയാണ്, ആറര ആയപ്പോള്‍ വീടിന്റെ മുറ്റം വരെ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഒന്‍പതര ആയപ്പോഴേയ്ക്കും വീടനകത്തെ മുറികളിലെല്ലാം വെളളം നിറഞ്ഞു. മുറികള്‍ക്കുള്ളില്‍ മുട്ടൊപ്പം വരെ വെള്ളമെത്തി.