ഉത്തര്‍പ്രദേശ്: രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുമ്പോഴും അശാസ്ത്രീയ വാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല. അശാസ്ത്രീയ വാദം ഉയര്‍ത്തുന്നതില്‍ ബിജെപി നേതാക്കളാണ് മുന്‍പന്തിയില്‍ നില്ക്കുന്നതും. ബിജെപി എംപി മുതല്‍ എംഎല്‍എ, മന്ത്രിമാര്‍ വരെ അശാസ്ത്രീയത പരത്തുന്നുണ്ട്. ചാണകവും മൂത്രവും കൊവിഡിനെ പ്രതിരോധിക്കുമെന്നാണ് ഇവരില്‍ പലരുടെയും വാദം.
ഇതെല്ലാം അശാസ്ത്രീയമായ വാദങ്ങള്‍ ആണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുമ്പോഴും വീണ്ടും വീണ്ടും ഇത്തരം വാദങ്ങളുമായി എത്തുകയാണ് ബിജെപി നേതാക്കള്‍. ചാണകം, യാഗം, മുദ്രാവാക്യം എന്നിവയ്ക്ക് പിന്നാലെ കൊവിഡിനെ തുരത്താന്‍ ശംഖ് ഊതലും പുകയ്ക്കലുമാണ് എത്തിയിരിക്കുകയാണ് ഇപ്പോള്‍ മറ്റൊരു ബിജെപി നേതാവ്.
So more to keep the creative juices flowing
Watch: BJP leader Gopal Sharma in Meerut blows 'shankh', does Hawan in streets to chase away Corona Virus.
Go Corona go. 😷#CoronaVirusIndia pic.twitter.com/tQSYYiPxew
— Dr Nilima Srivastava (@gypsy_nilima) May 19, 2021
ഉത്തര്‍പ്രദേശിലെ മീററ്റിലെ ബിജെപി നേതാവ് ഗോപാല്‍ ശര്‍മ്മയാണ് പുതിയ രീതിയുമായി രംഗത്തെത്തിയത്. ഗോപാല്‍ ശര്‍മ്മയും അനുയായികളും വഴിയിലൂടെ ശംഖ് ഊതിയും പുകയിട്ടും നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചാണകവറളിയാണ് പുകയ്ക്കാന്‍ ഉപയോഗിച്ചത്. അന്തരീക്ഷം ശുദ്ധമാക്കി ഓക്സിജന്‍ നില ഉയര്‍ത്താന്‍ ഇതുവഴി കഴിയും. കൊവിഡില്‍ നിന്ന് മുക്തി നേടാന്‍ ഇത് സഹായിക്കുമെന്നുമാണ് ഗോപാല്‍ വര്‍മ്മ പറയുന്നത്.
ചാണകവും പശുവിന്റെ മൂത്രവും കൊവിഡിനെ പ്രതിരോധിക്കില്ലെന്നും കൂടാതെ ഇവ കൊണ്ടുള്ള ചികിത്സ മറ്റ് രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുമ്പോഴാണ് ബിജെപി നേതാക്കളുടെ അശാസ്ത്രീയത പ്രചരിപ്പിക്കല്‍.