കൊച്ചി: മഴയുടെ സംഹാരതാണ്ഡവത്തില്‍ ഡാമുകളെല്ലാം നിറഞ്ഞു കവിഞ്ഞുതോടെ വാര്‍ത്തകളില്‍ നിറഞ്ഞനിന്നത് ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കിയായിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും തുറക്കുന്നതും.
വാര്‍ത്തകളിലെല്ലാം നിറഞ്ഞു നിന്നിട്ടും പലരുടെയും സംശയമാണ് ഇടുക്കി ഡാം നിറഞ്ഞാല്‍ ചെറുതോണിയുടെ ഷട്ടറുകള്‍ തുറക്കുന്നത് എങ്ങനെയെന്നല്ലാം ചോദിക്കാത്തവര്‍ കുറവാണ്. ഇടുക്കി ഡാമിന് ഷട്ടറില്ലെന്ന് അറിയാത്തവര്‍ കാണാന്‍ ഒരു കിടിലന്‍ വീഡിയോ കുട്ടികള്‍ ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വര്‍ക്കിംഗ് മോഡല്‍ ഡാം സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. കൂടാതെ മിടുക്കന്മാര്ക്ക് നിറഞ്ഞ അഭിനന്ദനപ്രവാഹവുമാണ്. ഒരു വയലിന്റെ കരയില്‍ ചളിയും കല്ലുകളും ചേര്‍ന്നാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ഡാം ഒരുക്കിയിരിക്കുന്നത്.
വെറുമൊരു ഒരു വര്‍ക്കിംഗ് മോഡലല്ലിത്. ഷട്ടറുകളുള്ള ഡാമും വെള്ളം ഒഴുപോകുന്നിടങ്ങളിലെ വീടുകളുമെല്ലാമടക്കം ഒരു മിനി ഇടുക്കി തന്നെയാണ് കുട്ടികള്‍ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വൈറലായിരിക്കുകയാണ്. മിടുക്കന് വിദ്യാര്‍ത്ഥികളെ തേടിയിറങ്ങിരിക്കുകയാണ് സൈബര്‍ലോകം.
കനത്ത മഴയില്‍ അവധി കിട്ടിയിരിക്കുമ്പോള്‍ തന്നെയാണ് കുട്ടികളുടെ ഈ കരവിരുത്. ഇവരുടെ കഴിവ് മാത്രമല്ല ഒരു അവധി ലഭിക്കുമ്പോള്‍ സ്മാര്‍ട് ഫോണും ടിവിയുമായി വീട്ടില്‍ ഒതുങ്ങുന്ന ബാല്യത്തില്‍ നിന്ന് മണ്ണിലേക്ക് മടങ്ങുന്ന ഈ ബാല്യം കൂടി ഒരു പ്രതീക്ഷയാണ്.
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഏറ്റവും വലിയ ജലസംഭരണിയുമാണ് ഇടുക്കി ഡാം. മൂന്ന് വലിയ ഡാമുകള്‍ ചേരുന്നതാണ് ഇടുക്കി പദ്ധതി. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം എന്നിവയാണിവ.
168.91 മീറ്റര്‍ ഉയരമുള്ള ഇടുക്കി ആര്‍ച്ച് ഡാം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ അണക്കെട്ടാണ്. 365.85 മീറ്ററാണ് ഡാമിന്റെ നീളം. പെരിയാറിന് കുറുകെ കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ചാണ് ഇടുക്കി ആര്‍ച്ച് ഡാം പണിതിരിക്കുന്നത്. ഇതിന് ഷട്ടറുകളില്ല.
കിളിവള്ളിത്തോടിന് കുറുകെയാണ് കുളമാവ് ഡാം, ഉയരം 100 മീറ്റര്‍. ഇതിന് ഷട്ടറുകളില്ല. ഈ മൂന്ന് അണക്കെട്ടുകളില്‍ ഷട്ടറുകളുള്ളത് ചെറുതോണി പുഴയ്ക്ക് കുറുകെ പണിതിരിക്കുന്ന ചെറുതോണി അണക്കെട്ടിനാണ്. ആകെ അഞ്ച് ഷട്ടറുകള്‍. ഇവ അഞ്ചും ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്.