ഐഡിയസ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് മ്യൂസിക്ക് റിയാലിറ്റി ഷോയുടെ അവതാരകയായി മലയാളികളുടെ പ്രിയങ്കരിയായി മാറായ താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ അവതാരകമാരിൽ
വിപ്ലവകരമായ മാറ്റങ്ങൾ ആണ് രഞ്ജിനി ഹരിദാസ് കൊണ്ടുവന്നത്.
ഇപ്പോഴിതാ, ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ മദ്യപാന ശീലത്തെക്കുറിച്ച് രഞ്ജിനി പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. ഡിജെ പാർട്ടികളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള രഞ്ജിനി മദ്യപിച്ച് ബോധം കെട്ട് മറ്റുള്ളവർ എടുത്ത് കൊണ്ടുപോവുന്ന സ്ഥിതിയുണ്ടായിട്ടില്ലേ, അതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു ചോദ്യം.
ഇതിനു ജീവിതത്തിലിത് വരെ കേൾക്കാത്ത, ആരും ചോദിക്കാത്ത ചോദ്യമാണ് ഇതെന്ന് പറഞ്ഞായിരുന്നു രഞ്ജിനി മറുപടി പറഞ്ഞു തുടങ്ങിയത്. അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോഴെല്ലാം എന്തുകൊണ്ട് എന്നോട് ഈ ചോദ്യം ചോദിച്ചില്ലെന്ന് ആലോചിക്കാറുണ്ടായിരുന്നു.
ഞാൻ കുടിക്കാറുണ്ട്. സുഹൃത്തുക്കൾക്കൊപ്പം പാർട്ടികളിൽ പങ്കെടുക്കാറുമുണ്ട്. ഇതുവരെ നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധം കെട്ടിട്ടില്ല. ആരും എടുത്ത് കൊണ്ടുപോവേണ്ട അവസ്ഥയിലായിട്ടുമില്ല.ബോധം കെട്ട് എടുത്തോണ്ട് പോയി എന്ന തരത്തിലുള്ള കഥകളൊക്കെ പ്രചരിക്കാറുണ്ട്.
എവിടെ പാർട്ടിയുണ്ടോ, ഞാൻ പങ്കെടുക്കാറുണ്ട്. എന്റെ സമ്മർദ്ദം കുറക്കാനായി ഞാൻ മദ്യപിക്കാറും പാർട്ടികളിൽ പങ്കെടുക്കാറുണ്ട്. മദ്യപിക്കാറില്ല എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ലെന്നും രഞ്ജിനി പറയുന്നു